Wednesday 24 February 2016

എന്റെ കൊച്ചുമോള്‍ ചേച്ചി..ഒരു ഓര്‍മ്മക്കുറിപ്പ്‌..

രാത്രിയുടെ നിശബ്ദതയെ കീറി മുറിച്ചു കൊണ്ട് KSRTC വോള്‍വോ ബസ്സ്‌ അതിവേഗം പായുകയാണ് ബാംഗളൂർ നിന്നും കോട്ടയത്തേക്ക്...ഇട ദിവസം ആയതിനാല്‍ തിരക്ക് നന്നേ കുറവ്...ബസ്സിന്റെ പിന്സീട്ടുകളില്‍ ഒന്നില്‍ ഏകനായി ഞാനും... ഓര്‍മ്മകള്‍ മനസ്സിലേക്ക് പെരുമഴ പോലെ പെയ്തിറങ്ങുന്നു.. മനസ്സിലെ വിങ്ങല്‍ ഒരു കണ്ണ് നീര്‍ തുള്ളിയായി  മിഴിക്കോണില വിതുമ്പുന്നു...എത്രയും പെട്ടെന്ന് നാട്ടില്‍ എത്തണം ...ചില്ല് ജനാലയിലൂടെ പുറകോട്ടു മായുന്ന അരണ്ട കാഴ്ച്ചകല്‍ക്കിടയിലൂടെ ബാല്യ കല സ്മരണകള്‍ പതിയെ തെളിഞ്ഞു വരുന്നു.. കളിവീടുകള്‍ കെട്ടി കഞ്ഞീം കറിയും വെച്ചും സാറ്റ് കളിച്ചും കൊച്ചു കൊച്ചു തമാശകള്‍ പറഞ്ഞും നടന്നിരുന്ന കുട്ടിക്കാലം... ആ മധുരസ്മ്രിതികളില്‍ നിറഞ്ഞു നിന്നിരുന്ന എന്റെ  കൊച്ചുമോള്‍ ചേച്ചി ഇന്ന് മുതല്‍ ഒരു നൊമ്പരപ്പെടുത്തുന്ന ഓര്‍മയായി മാറിക്കഴിഞ്ഞിരിക്കുന്നു.. ക്യന്സരിന്റെ കരാള ഹസ്തങ്ങള്‍ തെല്ലും ദയ ഇല്ലാതെ ചേച്ചിയെ മരണത്തിന്റെ താഴ്വരയിലേക്ക് വലിച്ചിഴച്ചു കൊണ്ട് പോയിട്ട് മണിക്കൂറുകള്‍ മാത്രം കഴിഞ്ഞിരിക്കുന്നു... ഓര്‍മ്മകള്‍ അണപൊട്ടി വരികയാണ്‌.. വഴിയോര കാഴ്ചകളെ പൂര്‍ണമായി പിന്നിലാക്കി ഓര്‍മ്മകള്‍ കൂടുതല്‍ തെളിമയായി വരുന്നു..ഏതാനും മണിക്കൂറുകള്‍ മുന്‍പ് വരെ മധുര സ്മരണകള്‍ ആയിരുന്നവ ഇതാ നൊമ്പരപ്പെടുത്തുന്ന വിങ്ങലുകള്‍ ആയി മാറിയിരിക്കുന്നു...
എന്റെ കുട്ടിക്കാലത്തെ ബ്ലാക്ക് ആണ്ട് വൈയിറ്റ് ഓര്മ ചിത്രങ്ങളില്‍ എല്ലാം സന്തൊശേ എന്ന് വിളിച്ചുകൊണ്ട് ഓടി വരുന്ന ചേച്ചിയുടെ പുഞ്ചിര്‍ക്കുന്ന മുഖം ഉണ്ട്...ആ കാലത്ത് ഞാന്‍ ഒരു കൊച്ചു സായിപ്പാണ്‌..ഇംഗ്ലീഷ് മാത്രമേ അറിയൂ.. ഭാഷ പഠിച്ചു തുടങ്ങുന്ന പ്രായത്തില്‍ പപ്പയും അമ്മയും Union biblical Seminary,Pune യില്‍ എന്നെയും കൂട്ടി പോയതിന്റെ പരിണത ഫലം.. ബ്രിടിശു കാരുടെ ഇംഗ്ലീഷ്  സ്കൂളില്‍ പഠിച്ചിട്ടുള്ള പല വല്യപ്പന്മാരും അവരുടെ ആംഗല ഭാഷ പ്രാവീണ്യം സ്വയം പരിശോധിച്ചു ഉറപ്പു വരുതിന്നതിനും മറ്റുള്ളവരെ അത് ബോധിപ്പിക്കുന്നതിനും ഒരു പരീക്ഷണ വസ്തുവായി എന്നെ ഉപയോഗിച്ച് പോന്നിരുന്ന കാലം..അയല്‍വക്കത് സമ പ്രായക്കാരായ കുട്ടികള്‍ ഇല്ലയിരുന്നതിനാലും ഭാഷാപരമായ ഈ പ്രശ്നം ഉള്ളതിനാലും എന്റെ ദിവസങ്ങള്‍ വീടിന്റെ പരിസരങ്ങളില്‍ മാത്രമായി ഒതുങ്ങി.. എന്റെ ഈ അനിതര സാധാരണമായ ഈ കഴിവിനെ പരമാവധി മറ്റുള്ളവര്‍ക്ക് പ്രയോജനം വരുത്തുവാന്‍ പപ്പയും പ്രത്യേകം ശ്രദ്ധിച്ചിരുന്നു..അന്ന് മൂന്നാം ക്ലാസ്സിലോ മറ്റോ ആണ് ചേച്ചി പഠിക്കുന്നത്.. എന്റെ കൂടെ കൂട്ടുകൂടുന്നതിലൂടെ ചേച്ചിക്ക് ഇംഗ്ലീഷ് പഠിക്കുവാന്‍ പറ്റും എന്നുള്ള ഒരു ആശയം പപ്പയുടെ മനസ്സില്‍ തെളിഞ്ഞു..എനിക്ക് ഒരു കൂട്ടും ആവുമല്ലോ.. എന്റെ കുഞ്ഞു പെങ്ങള്‍ ഈ കലഖട്ടത്തില്‍ ഈ പ്രപഞ്ചത്തില്‍ എത്തി ചെര്നിട്ടില്ല.. അങ്ങനെ കൊച്ചുമോള്‍ ചേച്ചി എന്റെ ബാല്യകാല സഖി ആയി.. ഈ കൂട്ടുകെട്ടിലൂടെ ചേച്ചി ഇംഗ്ലീഷ് പഠിക്കുകയും ഞാന്‍ നല്ല പച്ചവെള്ളം പോലെ മലയാളം പറയാന്‍ പഠിക്കുകയും ചെയ്തു...ചേച്ചിയുടെ സമ പ്രായക്കാരായ കുശുംബികളും വഴക്കാളികളും ആയ വേറെ ഒരു പട്ടം ചേച്ചിമാരും ഉണ്ടായിരുന്നു..പക്ഷെ ഞങ്ങളുടെ ഒരു കൂട്ടുകെട്ടിന്റെ ഒരു ലെവല്‍ ഒന്ന് വേറെ തെന്നെ ആയിരുന്നു.. 
അവധി ദിവസങ്ങള്‍ ( ചേച്ചിക്ക്) ആവാന്‍ ഞാന്‍ കാത്തിരുന്നു... ഞാന്‍ ഫുള്‍ ടൈം ഫ്രീ ആയിരുന്നല്ലോ.. കളിവീടുകള്‍ വെച്ച് കഞ്ഞിയും കറിയും വെക്കുകയായിരുന്നു ഈ ചേച്ചി പടകളുടെ പ്രധാന വിനോദം..ചിരട്ടയില്‍ മണ്ണ് നിറച്ചു കമിഴ്തിയാല്‍ മണ്ണപ്പം റെഡി.. തേങ്ങ ചിരകിയത് പോലെ പൊടിഞ്ഞു വരുന്ന ഒരു തരാം റോസ് കല്ലുകള്‍ പറമ്പില്‍ ധാരാളം ഉണ്ടായിരുന്നു..അത് പൊടിച്ചു ചമ്മന്തി.. ഞാന്‍ ഈ വീട്ടിലെ കൊച്ചു കുട്ടി..
നമ്മളെ കൊണ്ട് പറ്റുന്ന അല്ലറ ചില്ലറ സഹായങ്ങള്‍ ചെയ്തു കൊടുക്കുകയും ചെയ്തിരുന്നു.. പറമ്പില്‍ നടാന്‍ വേണ്ടി വെച്ചിരുന്ന ലക്ഷണമൊത്ത കപ്പ കമ്പുകള്‍ ഞങ്ങളുടെ കളിവീടുകളുടെ കഴുക്കോലുകള്‍ ആയി മാറി..അതുപോലെ ചൂല്‍ ഉണ്ടാക്കാന്‍ ആയി വല്യമ്മ വെട്ടി അടുക്കി വെച്ചിരുന്ന ഓലക്കീരുകള്‍ കളിവീടിന്റെ ഭിത്തികളും.. കളിക്കുന സമയത്തിനു പപ്പാ കൃത്യമായ ടൈമര്‍ സെറ്റ് ചെയ്തു കാത്തിരിക്കും.. അത് കഴിഞ്ഞാല്‍ പിന്നെ ചേച്ചി പടകള്‍ എല്ലാരും താന്താങ്ങളുടെ വീടുകളിലേക്ക് മടങ്ങണം..ഞാന്‍ ഒറ്റയ്ക്ക് വരാന്തയിലേക്കും..ഒരിക്കലും കേടു വരാത്ത ഒരു ജീപ്പ് കളിപ്പാട്ടം എനിക്ക് ഉണ്ടായിരുന്നു..അത് കേടാകാതതിനാല്‍ പുതിയ ഒരു ജീപ്പ് നു അപേക്ഷ വെക്കാനും കഴിഞ്ഞിരുന്നില്ല.. പിന്നെ ആ ജീപ്പ് ആണ് കൂട്ട്..പിന്നെ മഞ്ജുവും.. മഞ്ജു ഒരു പഴയ പാവ ആയിരുന്നു..ഈ മഞ്ജുവിനെ സ്കൂളില്‍ കൊണ്ടുപോകുക തുടങ്ങിയ കലാപരിപാടികള്‍ ആണ് ഒറ്റയ്ക്കുള്ള സമയങ്ങളില്‍ നടക്കുക..അഞ്ചു വര്‍ഷങ്ങള്‍ക് ശേഷം കുഞ്ഞിപ്പെങ്ങള്‍ ഉണ്ടായപ്പോള്‍ മഞ്ജു എന്ന് പേരിടണം എന്നൊരു ആഗ്രഹം എനിക്ക് ഉണ്ടായിരുന്നെഗിലും എങ്ങനെയോ അത് നടന്നില്ല...കുടുംബത്തിലെ എല്ലാ പിള്ളേരുടെയും പേര് ജ കൂട്ടി തുടങ്ങണം എന്നാ തീരുമാനം ഇതിനിടയില്‍ എപ്പോഴോ നിയമം ആയി മാരിയിരുന്നിരിക്കണം..
അന്നൊക്കെ ചേച്ചിയുടെ വീട്ടില്‍ ഒരു പക്ഷി ഉണ്ടായിരിക്കും..കൊച്ചുമോന്‍ ചേട്ടായി അതി സാഹസികമായി തെങ്ങിന്റെ പൊത്തുകളില്‍ കയ്യിട്ടും മറ്റും സങ്കടിപ്പിച്ചു കൊണ്ട് വന്നിരുന്നതയിരുന്നു ഈ പക്ഷികള്‍.. ശാരി എന്നാണ് മിക്കവാറും എല്ലാ പക്ഷികളെയും പേരിട്ടിരുന്നത്..കൊച്ചു കൊച്ചു വാക്കുകള്‍ പറയാനും പൊട്ടിച്ചിരിക്കാനും മറ്റും ഈ പക്ഷികള്‍ പഠിച്ചിരുന്നു..ഇവയ്ക്കു പുല്‍ച്ചാടി അഥവാ മിറ്റില്‍ ആയിരുന്നു പ്രധാന പോഷകാഹാരം.. ഒരു കൊച്ചു ദാപ്പിയുമായി ഞങ്ങള്‍ പറമ്പുകള്‍ തോറും വെയില് കൊണ്ട് നടന്നു മിട്ടിലുകളെ പിടിച്ചു കൊടുക്കും... ഓരോ തരം പുല്ചാടിയേയും എങ്ങനെ പിടിക്കാം എന്ന വളരെ ശാസ്ത്രീയമായ മേതോട്സ് ചേച്ചിക്ക് അറിയാമായിരുന്നു...
കൊച്ചു അരനകളെ പിടിച്ചു കൊന്നു അവയുടെ അന്ത്യ കൂദാശകളും ഞങ്ങള്‍ നടത്തിയിരുന്നു..പറയുന്ന ഒരു കാര്യവും മനസ്സിലാകാത്ത മൂങ്ങകലോടും ഞങ്ങള്‍ ഒരുപാട് നേരം സംസാരിച്ചിരുന്നിട്ടുണ്ട് ...അങ്ങനെ എത്ര എത്ര ഓര്‍മ്മകള്‍..കണ്ണില്‍ കൂടി പുക വരുന്ന ഓര്‍ മാജിക് കാണാന്‍ വേണ്ടി ചേച്ചിയുടെ കണ്ണിലേക്കു സൂക്ഷിച്ചു നോക്കിയിരുന്നതും തീപ്പെട്ടി കൊള്ളിയുടെ കനല്‍ കൊണ്ട് കാലില്‍ കുത്ത് കിട്ടിയപ്പോള്‍ എന്റെ കണ്ണില്‍ കൂടെ പുക പോയതും ഒരു പുഞ്ചിരിയോടെ ഓര്‍ക്കുന്നു..അന്ന് മാത്രം ആണ് ഞാന്‍ ചേച്ചിയുമായി പിനങ്ങിയതായി ഓര്‍ക്കുന്നത്..
പറമ്പില്‍ വിളഞ്ഞു പഴുത്തു നില്‍കുന്ന കൊക്കോ കായകള്‍ പറിച്ചു തിന്നും , അതിനു ശേഷം "അവര്‍ തിന്നതിന് ശേഷം പന്ത്രണ്ടു കുട്ടകള്‍ ബാക്കി ഉണ്ടായിരുന്നു " എന്ന് പറഞ്ഞു കൊക്കോ തൊണ്ടുകള്‍ കൂട്ടി വെയ്ക്കുന്ന ഒരു പരിപ്പാടി ഉണ്ടായിരുന്നു.. ചാമ്പങ്ങ യുടെ സീസണ്‍ ആയാല്‍ പിന്നെ ഉപ്പു കൂട്ടി ചമ്ബങ്ങയുടെ നേരിയ രൂപം എങ്കിലും ഉള്ള എല്ലാ കായ്കളും ഞങ്ങള്‍ മത്സരിച്ചു വെട്ടി വിഴുങ്ങി.. പിന്നീട് ചേച്ചി ഡല്‍ഹിയില്‍ നിന്ന് വരുമ്പോള്‍ പോലും ചാമ്പ മരത്തിന്റെ ചുവട്ടില്‍ പോകാതെ മടങ്ങിയിരുന്നില്ല..
കൊച്ചു തോട്ടില്‍ ആയിരുന്നു ഞങ്ങളുടെ പ്രധാന മത്സ്യ ബന്ധന മേഖല..ചേച്ചി പിടിക്കുന്നതില്‍ ചെറിയ മീനുകള്‍ എനിക്ക് കിട്ടും..കുപ്പികളില്‍ ആക്കി അവ ചാകുന്നത് വരെ വളരെ സന്തോഷത്തോടെ നടക്കും..
കാലം അതിവേഗം കടന്നു പോയി.. ചേച്ചി പത്താം ക്ലാസ്സില്‍ പഠിക്കുന്ന സമയം... ഒരു ദിവസം വൈകുന്നേരം കൊച്ചുമോന്‍ ചേട്ടായി വീട്ടില്‍ ഓടി വന്നു പറഞ്ഞു.. "ആന്റീ കൊച്ചുമോലെ പാമ്പ് കടിച്ചു..എല്ലാരും ആശുപത്രിയിലേക്ക് പോയിരിക്കുവാ " എന്ന്.. കേട്ട വാര്‍ത്തയുടെ ഭീകരത്വം എനിക്ക് പിന്നീടാണ് മനസ്സിലായത്.. മഞ്ചട്ടി എന്ന ഉഗ്ര വിഷമുള്ള പാമ്പാണ് ചേച്ചിയെ കടിച്ചതെന്നും രക്ഷപെടാന്‍ സാധ്യത കുറവാ എന്നും ഉള്ള അടക്കിപ്പിടിച്ച സംസാരങ്ങള്‍ ചുറ്റും കേട്ടു ..ആശുപത്രിയില്‍ ചേച്ചിയെ കാണാന്‍ പോകണം എന്ന് മനസ്സില്‍ ആഗ്രഹിച്ചെങ്കിലും നടന്നില്ല.. പപ്പാ മാത്രമേ പൊയൊല്ലൂ ...എല്ലാവരുടെയും പ്രാര്‍ത്ഥനയുടെയും ഫലമായി ചേച്ചി മരണത്തില്‍ നിന്നും തിരകെ എത്തി..രണ്ടു വിരലുകള്‍ നഷ്ടപ്പെട്ടു..
ഡോക്ടര്‍ ആകണം എന്നുള്ള ആഗ്രഹം അന്ന് മുതലാവാം ചേച്ചിയുടെ മനസ്സില്‍ മൊട്ടിട്ടത്..അങ്ങനെ ആദ്യമായി എന്ട്രന്‍സ് പരീക്ഷയെ കുറിച്ച് ഞാന്‍ അറിഞ്ഞത്.. ഒരു മിനുട്ടില്‍ ഒരു ചോദ്യത്തിന് ഉത്തരം കണ്ടെത്തണം..ഒരുപാട് ചോദ്യങ്ങള്‍ ഉണ്ടാവും.. സമയം കൃത്യമായി അറിയാന്‍ ചേച്ചി അടുത്ത വീട്ടിലെ ജെസ്സി ചേച്ചിയുടെ വാച്ചും ഒക്കെ ആയാണ് പരീക്ഷയ്ക്ക് പോയത്..സമയം കൃത്യമായി കടന്നു പോയതല്ലാതെ ഉത്തരങ്ങള്‍ എല്ലാം ഒന്നും ശരിയായില്ല..നെഗറ്റീവ് മാര്‍ക്കിംഗ് എന്ന ചതിക്കുഴിയെ കുറിച്ച് ഞങ്ങള്‍ക്ക് കേട്ടറിവ് പോലും ഇല്ലായിരുന്നു..പിന്നീട് നഴ്സിംഗ് പഠിക്കാന്‍ ചേച്ചി ഡല്‍ഹിക്ക് പോയി..അതോടെ വല്ലപ്പോഴും വരുന്ന കത്തുകളിലൂടെയും ഫോണ്‍ കൊളുകളിലൂടെയും ആയി ഞങ്ങളുടെ സുഹൃത്ബന്ധം ഒതുങ്ങി...
പഠനത്തിന്റെ തിരക്കുകളില്‍ ഞാനും മുഴുകി..അതിനിടെയില്‍ ആണ് ഐ.ഐ.ടി എന്ട്രന്‍സ് എന്ന പരീക്ഷയെ കുറിച്ച് അറിയുന്നത്..എന്ജിനീയറിംഗ് പഠിക്കാന്‍ ഏറ്റവും നല്ല കോളേജില്‍ പ്രവേശനം കിട്ടണമെങ്കില്‍ ഈ പരീക്ഷ പാസ്‌ ആയാല്‍ മതി..നാട്ടുമ്പുറത്തെ ആദ്യ 90%ശതമാനക്കരനയതിന്റെ ആത്മവിശ്വാസത്തില്‍ ആധാരം പണയം വെച്ച് ഡല്‍ഹിക്ക് തീവണ്ടി കയറി..കൊച്ചിങ്ങിനു പോകാന്‍..ചേച്ചി അവിടെ ഉണ്ട് എന്നതായിരുന്നു മനസ്സിലെ ധൈര്യം..അവിടെ ചെന്ന് കഴിഞ്ഞപ്പോഴല്ലേ നായര് പിടിച്ച പുലിവാല്‌ യഥാര്‍ഥത്തില്‍ എന്താണെന്നു മനസിലായത്..നിരാശയുടെയും മാനസിക പിരിമുര്‍ക്കങ്ങളുടെയും ദിന രാത്രങ്ങള്‍..അന്നൊക്കെ ചേച്ചി വിളിക്കും..ഒരു പാട് ആശ്വസിപ്പിക്കും...പണം തികയാതെ ഒടുവില്‍ തിരികെ പോരേണ്ടി വന്നപ്പോള്‍ ചേച്ചിയും ഒരുപാട് വിഷമിച്ചു...ചേച്ചിയാണ് ആദ്യമായി എനിക്ക് ജീന്‍സ് വാങ്ങി തരുന്നത്..ഡല്‍ഹിയില്‍ വച്ച് ..ജീവിതത്തിന്റെ വഴി മുട്ടി നിന്ന പല സന്ദര്‍ഭങ്ങളിലും ചേച്ചിയുടെ പ്രചോദനങ്ങള്‍ ആണ് എന്നെ മുന്നോട്ട് നയിച്ചത്..എന്ജിനീയറിംഗ് കഴിഞ്ഞു ആദ്യമായി പോസ്റ്റിങ്ങ്‌ ഡല്‍ഹിയില്‍ ലഭിച്ചപ്പോഴും പോകാന്‍ ഉള്ള ധൈര്യം ലഭിച്ചത് ചേച്ചി അവിടെ ഉള്ളത് കൊണ്ട് മാത്രം..മുനീര്‍ക്കയിലെ തിങ്ങി നിറഞ്ഞ തമിഴ് തെരുവുകളിലൂടെ ചേച്ചിയുടെ വീട്ടിലേക്കുള്ള വഴി തെറ്റി അലഞ്ഞ ഒരു പാട് ദിനങ്ങള്‍.. പിന്നെ ജനീഷക്കുട്ടി വന്നു..പുതിയ ഫ്ലാറ്റ് ലോട്ട് മാറി. 14 കോൾ താഴ്ച ഉള്ള കിണർ എന്ന് പറഞ്ഞപോലെ, ഫ്ളാറ്റിൽ വെള്ളം ഉണ്ടായിരുന്നില്ല..പാലുകാചാൻ tap തുറന്നപ്പോൾ ശൂ ..എന്നൊരു ശബ്ദം മാത്രം.പിന്നെ കടവഴി എല്ലാം ഓടി നടന്നു 20 ലിറ്റർ ന്റെ വെല്ലക്കുപ്പി വാങ്ങി .. അവധി ദിവസങ്ങളിൽ പിന്നെ നേരെ ചേച്ചിയുടെ ഫലാറ്റിലേക്ക് പോകും..കേരള സ്റ്റയ്ൽ എന്തേലും കഴിക്കാൻ ആണ് ..സംഭവം ഒക്കെ കേരള സ്റ്റൈൽ തന്നെ ,പക്ഷേ പുളി കുലമ്പും, എല്ലാ കറികളിലും പച്ച മല്ലി അരച്ചത് ആവും..സെന്തിൽ chettayide അമ്മ തമിഴ്നാട്ടിൽ നിന്നു കൊണ്ടുവന്ന അരകല്ലിൽ അരച്ചതാവും  ഈ തമിഴ് - കേരള ഫ്യൂഷൻ ഐറ്റംസ്.. ചപ്പാത്തിയും ദാൽ ഫ്രൈഗോബി ഒക്കെ കഴിച്ചു മടുത്ത എനിക്ക് ഇത് തന്നെ ഓണ സദ്യ ആയിരുന്നു..
pinned Bangalore ലേക്ക് ട്രാൻസ്ഫർ സംഘടിപ്പിച്ചു പോന്നു.. പിന്നീട് ഞങ്ങളെയെല്ലാം ദുഃഖത്തിൽ ആഴ്ത്തി ജോസപ്പാപ്പിയുടെ മരണം വന്നു..ക്യാൻസർ എന്ന അസുഖത്തിന്റെ ക്രൂരമുഖം കണ്ടറിഞ്ഞ ദിനങ്ങൾ..ഒരു വർഷം തികഞ്ഞ ഓർമ്മ ദിവസം ഞങ്ങൾ എല്ലാവരും ജോസപ്പാപ്പി യുടെ വീട്ടിൽ ഇരിക്കുമ്പോൾ ചേച്ചി വിളിച്ചു.."ഒരു പ്രശ്നം ഉണ്ട്..ഇന്ന് ഡോക്ടർ ഒരു ടെസ്റ്റ് നടത്തിയിരുന്നു,  ക്യാൻസർ ന്റേ സംശയം പറയുന്നുണ്ട്.. ബയോപ്സ് വേണ്ടി വരും ഉറപ്പിക്കാൻ.വീട്ടിൽ പറഞ്ഞിട്ടില്ല,നിന്നോട് ഒന്ന് പറഞ്ഞു എന്നു ഉളളൂ..biopsi ടെ റിസൾട്ട് വരട്ടെ..പ്രാർത്ഥിക്കണം". എന്ന്..ദിവസങ്ങൾ കഴിഞ്ഞു അസുഖം ഉണ്ട് എന്നു കൺഫേം ആയി..വീട്ടിൽ പപ്പയോട് മാത്രം ഞാൻ ഇതു പറഞ്ഞു. "എടാ ഇന്ത്യയിലെ ഏറ്റവും നല്ല ആശുപത്രിയിലെ ചികിത്സ അല്ലേ അവൾക്ക് കിട്ടുന്നത്, ഒന്നും പേടിക്കാനില്ല" എന്ന് പറഞ്ഞ് എന്നെ ആശ്വസിപ്പിച്ചു..ആദ്യ മാസങ്ങൾ ഒക്കെ കുഴപ്പമില്ലാതെ കടന്നു പോയി.. കീമോ കഴിഞ്ഞ് മുടി ഒക്കെ വന്നു തുടങ്ങി..നിന്റെ കല്യാണത്തിന് എന്തായാലും വരും എന്നൊക്കെ വാക്കും പറഞ്ഞു..പക്ഷേ പെട്ടെന്നൊരു ദിവസം കര്യങ്ങൾ മാറി മറിഞ്ഞു..ചേച്ചിക്ക് അസുഖം കൂടി, ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു..അന്റിയും വെല്ലുപ്പയും ഡൽഹിക്ക് പോയി.. പിന്നീട് ചേച്ചി വേണ്ടില്ലറ്റ്റർ  ആയി..കൊച്ചുമോൻ ചേട്ടായി ഇവിടെ നിന്നും ട്രെയിൻ വഴി ഡൽഹിയിൽ ചെന്ന് കാണുന്നത് വരെ മരണത്തിന് പിടികൊടുക്കാതെ ചേച്ചി പിടിച്ചു നിന്നു..പിന്നെ പിനെ മെല്ലെ മെല്ലെ മടങ്ങി വരാത്ത നിദ്രയിലേക്ക്‌ വീണു..
മധുരിക്കുന്ന ഓർമ്മകൾ എല്ലാം വിങ്ങുന്ന ഓർമ്മകൾ ആക്കി സ്നേഹം മാത്രം പങ്കുവച്ചിരുന്നു ചേച്ചി ഓർമയായി..ഓരോന്നായി അവ തെളിഞ്ഞു വരുന്നു..ബസ്സിൽ പെട്ടന്ന് പ്രകാശം നിറഞ്ഞു..night food nu നിർത്തിയതാണ്..ഞാൻ സീറ്റിൽ തന്നെ നിരമിഴികളോടെ ഇരുന്നു..ഉറക്കം വന്നു തനിയെ മിഴികൾ അടയ്ക്കുന്നത് വരെയും..

No comments: